Erumely

എം. ഇ. എസ്. കോളേജ് എരുമേലിയുടെയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും സംയുക്താഭിമുഖൃത്തിൽ ബൗദ്ധിക സ്വത്തവകാശത്തേ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

എരുമേലി: എം. ഇ. എസ്. കോളേജ് എരുമേലിയുടെയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും സംയുക്താഭിമുഖൃത്തിൽ ലയൺസ് ക്ലബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി, ‘ബൗദ്ധിക സ്വത്തവകാശത്തേ’കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

ഐ ക്യു എസി കോർഡിനേററർ രമാദേവി എ അദ്ധൃക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഷംലാബീഗം പരിപാടി ഉത്ഘാടനം ചെയ്തു. ലയൺസ് ക്ലബ്‌ ഡിസ്ട്രിക് സെക്രട്ടറി സിബി മാത്യൂ പ്ലാത്തോട്ടം മുഖപ്രഭാഷണം നടത്തി.

ഐ പി ആർ സെൽ കോർഡിനേററർ ജസീല  ഹനീഫ  സ്വാഗതം  അർപ്പിച്ചു. അഡ്വ. തോമസ് ജോസഫ് ബൗദ്ധിക സ്വത്തവകാശത്തേക്കുറിച്ച് ക്ലാസ്സ്‌ എടുത്തു. ഈ കാലഘട്ടത്തിൽ എല്ലാ മേഖലയിലും ബൗദ്ധിക സ്വത്തവകാശത്തേക്കുറിച്ച്  ബോധവൽക്കരണം ആവശ്യമാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സ്ററുഡൻസ് കോർഡിനേറ്റർ അനീറ്റ തോമസ് നന്ദി അർപ്പിച്ചു. മുന്നൂറോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

Leave a Reply

Your email address will not be published.