Erattupetta

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷൻ

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. സംരംഭത്തിന്റെ ഉദ്ഘാടനം സി.ഡബ്ള്യു. ആർ. ഡി.എം സീനിയർ പ്രിൻസിപ്പൽ സയൻറ്റിസ്റ്റും മേധാവിയുമായ ഡോ സെലിൻ ജോർജ് നിർവഹിച്ചു.

പ്രദേശത്തിന്റെ താപനില, മഴസാദ്ധ്യത, കാറ്റിന്റെ വേഗം, പ്രകൃതി ദുരന്തസാദ്ധ്യതകൾ തുടങ്ങി കാലാവസ്ഥ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ ഒട്ടോമേറ്റഡ് വെതർ സ്റ്റേഷനിലൂടെ അറിയാൻ കഴിയും.

കോളേജ് മാനേജർ വെരി റവ ഡോ അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ പ്രൊഫ: ഡോ.സിബി ജോസഫ് , ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ.ഫാ ജോർജ് പുല്ലുകാലായിൽ , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , ഐ ക്യു ഏ സി . അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഡോ സുമേഷ് ജോർജ് , മിഥുൻ ജോൺ എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published.