പാലാ : മാസങ്ങൾ പിന്നിട്ടിട്ടും അവസാനമാകാത്ത കലാപം നിയന്ത്രണ വിധേയമാകത്ത മണിപ്പൂർ കലാപത്തിൽ സർക്കാർ കൃത്യമായ ഇടപെടൽ നടത്തണമെന്നു പാലായിൽ വെച്ചു നടന്ന കെ.സി.വൈ.എം വിജയപുരം രൂപതയുടെ പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്റ് ജോസ് വർക്കി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ജന.സെക്രട്ടറി സുബിൻ.കെ.സണ്ണി, സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, ട്രഷറർ നിർമ്മൽ സ്റ്റാൻലി, ഫാ.തോമസ് പഴവക്കാട്ടിൽ, ഷെറിൻ കെ.സി, അഞ്ചു.സി. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
പാലാ: നഗരസഭ ചെയർമാൻ പദവിയുടെ മഹത്വം ഇപ്പോഴത്തെ ചെയർമാൻ ഉൾക്കൊള്ളണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള പാലാ ബൈപ്പാസിൻ്റെ പൂർത്തീകരണ ജോലികളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ സ്വന്തമായി നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു എം എൽ എ. ഒട്ടേറെ മഹാരഥന്മാർ ഇരുന്ന കസേരയാണെന്ന ചിന്ത ചെയർമാനുണ്ടാവണം. പൊതുമരാമത്ത് വകുപ്പിൻ്റെ റോഡിൽ ചെയർമാന് അധികാരമൊന്നുമില്ല. എം എൽ എ യെ ഇകഴ്ത്തിക്കാണിക്കാൻ ചെയർമാൻ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ചെയർമാൻ്റെ വില കുറഞ്ഞ രാഷ്ട്രീയം Read More…
പാലാ: മിഷൻ ലീഗ് പാലാ മേഖലാ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ കലാമത്സരങ്ങളിൽ മികച്ച വിജയം നേടുകയും എ കാറ്റഗറി വിഭാഗത്തിൽ 463 പോയിന്റ് കരസ്ഥമാക്കി ഓവറോൾ ജേതാക്കളാവുകയും ചെയ്തു. ലളിതഗാനം,ഇൻഫന്റ് വിഭാഗത്തിൽ സിയാ കാഞ്ഞമല,കഥാ പ്രസംഗം സബ് ജൂനിയർ വിഭാഗത്തിൽ എമിൽഡ കൂനാനിക്കൽ,ലളിതഗാനം ജൂനിയർ വിഭാഗത്തിൽ ക്രിസ്റ്റ പാലക്കുഴിയിൽ, കഥാ പ്രസംഗം ജൂനിയർ വിഭാഗത്തിൽ ലിയാ റോജി പടിഞ്ഞാറേമുറിയിൽ എന്നിവർ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബൈബിൾ കഥ പറച്ചിൽ ഇൻഫന്റ് വിഭാഗത്തിൽ തെരേസ റോജി പടിഞ്ഞാറേമുറിയിൽ, Read More…