ഈരാറ്റുപേട്ട: സൽസ്വഭാവവും മാന്യതയും വിനയവും കൊണ്ട് മുഴുവൻ സൃഷ്ടികളുടെയും നേതാവും മാതൃകാപുരുഷനുമാണ് പ്രവാചകൻ മുഹമ്മദ് നബിയെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ പറഞ്ഞു. ഈരാറ്റുപേട്ടയിൽ ലജ്നത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിജീവികളുടെ ബൗദ്ധികതക്കോ കവിതാ രചയിതാക്കളുടെ സാഹിത്യ നിപുണതക്കോ വിശദീകരിക്കാൻ കഴിയാത്ത പ്രവാചക സദ്ഗുണങ്ങൾ, ധീരതയും കനിവും സമ്മിശ്രമായി പ്രതിഫലിപ്പിക്കുകയും സഹനത്തിൻ്റെയും വിശ്വ സാഹോദര്യത്തിൻ്റെയും ഹൃദയവിശാലതയുടെയും സമഗ്രസന്ദേശങ്ങൾ ഉൾക്കൊള്ളുന്നവയുമായിരുന്നു. സർവ്വസമ്പൂർണ്ണവും കലാതിവർത്തിയുമായ പ്രവാചക Read More…
Author: admin
ഒന്നര ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ വീട്ടുജോലിക്കാരിയും മകനും അറസ്റ്റിൽ
തിടനാട് : അധ്യാപക ദമ്പതിമാരുടെ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഹോംനേഴ്സിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിൽ വടശ്ശേരിക്കര, പേഴുംപാറ ഭാഗത്ത് പുന്നത്തുണ്ടിയിൽ ലിസി തമ്പി(56) മകൻ ജോഷി ജോസഫ്(36) എന്നിവരെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപക ദമ്പതിമാരുടെ പ്രായമായ അമ്മയെ നോക്കി വന്നിരുന്ന ലിസി കഴിഞ്ഞ ദിവസം പകൽ അജ്ഞാതരായ ആരോ വീട്ടിൽ കയറിവന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടു പോയി എന്ന് വീട്ടുകാരെ Read More…
മുണ്ടക്കയത്ത് പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ
മുണ്ടക്കയം: പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കണമല ഭാഗത്ത് തുണ്ടിയിൽ വീട്ടിൽ അരുൺ തോമസ്(24) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ വീട്ടിൽ ആരുമില്ലാതിരുന്ന സമയം വീട്ടുവളത്തിലേക്ക് വിളിച്ചു വരുത്തുകയും ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ആയിരുന്നു. കുട്ടിയുടെ സ്വഭാവത്തിൽ ഉണ്ടായ വ്യത്യാസത്തെ തുടർന്ന് വീട്ടുകാർ ഡോക്ടറിന്റെ എടുത്ത് കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം കുട്ടി പുറത്ത് Read More…
ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധരക്തദാന ക്യാമ്പും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ
മുണ്ടക്കയം: ജില്ലാ ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും മുണ്ടക്കയം ലയൺസ് ക്ലബ്ബിന്റെയും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധരക്തദാന ക്യാമ്പും നാളെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ. കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും നേതൃത്വത്തിൽ നടക്കുന്ന ആയുഷ്മാൻ ഭവ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ വർഷം ദേശീയ രക്തദാന ദിനാചരണം നടത്തുന്നത്. കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനവും രക്തദാന ക്യാമ്പും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ Read More…
പ്രവിത്താനം തിരുഹ്യദയ കപ്പേള മാർ ജോസഫ് കല്ലറങ്ങാട്ട് കൂദാശ കർമ്മം നിർവഹിക്കും
പ്രവിത്താനം : പ്രവിത്താനം ടൗണിലും, സമീപപ്രദേശത്തുമുള്ള നാനാ ജാതി മതസ്ഥരായ ജനങ്ങൾക്ക് ആത്മീയവും ഭൗതികവുമായ ഉണർവ്വും, സന്തോഷവും പ്രദാനം ചെയ്യുന്ന തിരുഹ്യദയ കപ്പേളയിൽ വിശുദ്ധ മിഖായേൽ റേശ്ശ് മാലാഖയുടെ തിരുനാൾ ദിനമായ നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ട് കൂദാശ കർമ്മം നിർവഹിക്കും. പ്രവിത്താനം ടൗണിൻ്റെ യശസ്സ് വാനോളം ഉയർത്തുന്ന പ്രശസ്തമായ ക്ലോക്ക് ടവർ ഉദ്ഘാടനം ചെയ്യും. വിശുദ്ധ കുർബാനക്കുശേഷം ചെണ്ടമേളം, പായസവിതരണം, ആകാശവിസ്മയ കാഴ്ചകളും ഗാനമേളയും Read More…
വന്യജീവി ആക്രമണം: ജനകീയ കൺവെൻഷൻ മുണ്ടക്കയത്ത്
മുണ്ടക്കയം: 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി വരുത്തി വന്യജീവികളുടെ എണ്ണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും, മനുഷ്യജീവനും, കൃഷിക്കും സംരക്ഷണം ഉറപ്പുവരുത്താൻ ആവശ്യമായ വ്യവസ്ഥകൾ കൂട്ടിച്ചേർത്ത് വന്യജീവി നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം)ന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് മുണ്ടക്കയം സിഎസ്ഐ പാരീഷ് ഹാളില്‍ വിപുലമായ ഒരു ജനകീയ കൺവെൻഷൻ ചേരുന്നു. വന്യജീവി സംരക്ഷണ നിയമത്തിലൂടെ വന്യജീവികൾക്ക് ലഭിക്കുന്ന സംരക്ഷണം കാട്ടിൽ മാത്രമായി പരിമിതപ്പെടുത്തണം. മനുഷ്യജീവനും,സ്വത്തിനും സംരക്ഷണത്തിനുള്ള വ്യവസ്ഥകൾ Read More…
ഉഴവൂർ ഗ്രാമപഞ്ചായത്ത് അതി ദരിദ്രകുടുംബങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഉഴവൂർ: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രക്രിയയിലൂടെ കണ്ടെത്തിയ മുഴുവൻ അതി ദരിദ്രകുടുംബങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മെഡിക്കൽ ക്യാമ്പ് വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. പ്രസ്തുത മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗം വിടി സുരേഷിന്റെഅധ്യക്ഷതയിൽ മുൻ വൈ: പ്രസിഡന്റ് ഏലിയാമ്മ കുരുവിള ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർമാരായ രാജേഷ് VR, സാം സാവ്യോ , HI മാരായ രാജേഷ് , ശ്രീകാന്ത് സെക്രട്ടറി സുനിൽ S അസി. സെക്രട്ടറി സുരേഷ് കെ.ആർ , വി.ഇ.ഒ കപിൽ കെ എ , എ Read More…
സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5390 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 43,120 രൂപയായി.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5390 രൂപയും 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4458 രൂപയുമാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5390 രൂപയും ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ Read More…
ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. മധ്യവടക്കൻ ജില്ലകളിൽ മഴ കനക്കും. 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട പാലക്കാട് വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. നാളെയും മറ്റന്നാളും കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തി. നാളെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. വടക്കൻ കർണാടകയ്ക്കും തമിഴ്‌നാട് തീരത്തിനും മുകളിൽ ചക്രവാതചുഴികൾ നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം Read More…