News

അരുവിത്തുറ വോളി: ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജും ചാമ്പ്യൻമാർ

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ സംഘടിപ്പിച്ച അരുവിത്തുറ വോളിയുടെ പുരുഷ വിഭാഗം ഫൈനലിൽ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾ പരാജയപ്പെടുത്തി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ടൂർണമെന്റിലെ ചാമ്പ്യൻമാരായി.

വനിത വിഭാഗം ഫൈനലിൽ പാലാ അൽഫോൻസാ കോളേജിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ചാമ്പ്യൻമാരായി. പുരുഷ വിഭാഗം മൽത്സരത്തിലെ വിജയികൾക്ക് ഫാ തോമസ്സ് മണക്കാട് മെമ്മോറിയൽ എവറോളിങ്‌ട്രോഫി പാലാ ഡി വൈ എസ്സ്.പി എ.ജെ തോമസ് സമ്മാനിച്ചു.

ചടങ്ങിൽ കോളേജ് മാനേജർ വെരി റവ ഡോ അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ ജോർജ്ജ് പുല്ലുകാലായിൽ മുൻ പ്രിൻസിപ്പാൾ ഡോ റെജി വർഗ്ഗീസ്സ് മേക്കാടൻ മുൻ കായിക വിഭാഗം മേധാവിമാരായ ഡോ സണ്ണി . വി സക്കറിയാ മേരി ക്കുട്ടി മാത്യു കോളേജ് കായിക വിഭാഗം മേധാവി വിയാനി ചാർളി തുടങ്ങിയവർ സംസാരിച്ചു.

രാവിലെ നടന്ന വനിതാ വിഭാഗം മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർ പേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ വിജയി കൾക്ക് ഫാ.തോമസ് അരയത്തിനാൽ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫി സമ്മാനിച്ചു.

ചടങ്ങിൽ കായിക രംഗത്ത് സുത്യർഹ സംഭാവനകൾ നൽകിയ പാലാ അൽഫോൻസാ കോളേജിലെ കായിക വിഭാഗം മേധാവി തങ്കച്ചൻ മാത്യു കേരള സ്റ്റേറ്റ് സ്പോർട്സ്സ് കൗൺസിൽ കോച്ചുമാരായ മനോജ് എസ്സ്, അനിൽ കുമാർ എന്നിവരെ ആദരിച്ചു.

Leave a Reply

Your email address will not be published.