അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഗമം ഇന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 1965 മുതലുള്ള പ്രീഡിഗ്രി ബാച്ചുകളുടെയും പിന്നീടുള്ള ബിരുദ ബിരുദാനന്തര ബാച്ചുകളുടെയും സംഗമമാണ് നടക്കുക.
രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ സംഗമം ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിവിധ ബാച്ചുകൾ തിരിച്ചുള്ള സംഗമങ്ങളും നടത്തുന്നതിനുള്ള അവസരവും ഉണ്ടാവും.

പൂർവ്വ വിദ്യാർത്ഥി സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കോളേജ് മാനേജർ വെരി റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, അലുംനി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. റ്റി.റ്റി. മൈക്കിൾ എന്നിവർ അറിയിച്ചു.