Erattupetta

ക്രിസ്മസ് ആഘോഷം ‘കളർഫുൾ” ആക്കി അരുവിത്തുറ സെൻ്റ് മേരീസ്

അരുവിത്തുറ: ക്രിസ്മസ് ആഘോഷം വിവിധ പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ച് അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ കുരുന്നുകൾക്ക് വിസ്മയമൊരുക്കി. കുട്ടികൾ എല്ലാവരും തന്നെ ചുവന്ന ഡ്രസും തൊപ്പിയും ധരിച്ചാണ് സ്കൂളിൽ എത്തിയത്.

ആഘോഷങ്ങൾക്ക് വർണ്ണപ്പൊലിമ പകർന്നു കൊണ്ട് കുറേ കുട്ടി ക്രിസ്മസ് പപ്പാമാരും അണിനിരന്നു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന നക്ഷത്രങ്ങളുടെ വർണ്ണവൈവിധ്യം ഏറെ മനോഹരമായി.

നയന മനോഹരമായ ആശംസകാർഡുകളും കുട്ടികൾ തയാറാക്കി അധ്യാപകരും കുട്ടികളും ചേർന്നു തയാറാക്കിയ പുൽകൂടും ക്രിസ്മസ് ടീ യും ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു.

ക്രിസ്മസ് ഗാനങ്ങൾ, സ്കിറ്റ്, ഡാൻസുകൾ തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ഹെഡ് മാസ്റ്റർ ബിജുമോൻമാത്യു സാർ സമ്മാനങ്ങൾ വിതരണം ചെയ്തു. കേക്കു നൽകി കുട്ടികളെ വീട്ടിലേയ്ക്കയച്ചു.

Leave a Reply

Your email address will not be published.