പാലാ: ഐങ്കൊമ്പ് അംബിക വിദ്യാഭവനിൽ രണ്ട് ദിവസമായി നടന്ന വിദ്യാനികേതൻ ജില്ല സ്ക്കൂൾ കലാമേളയിൽ 522 പോയിന്റ് നേടി പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിർ കലാ കിരീടമണിഞ്ഞു. രണ്ടാം സ്ഥാനം 518 പോയിന്റ് നേടി കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിറും 291 പോയിന്റുമായി ഐങ്കൊമ്പ്
അംബിക വിദ്യാഭവൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
സമാപന സമ്മേളനം ഉദ്ഘാടനവും വിജയികൾക്ക് സമ്മാനദാനവും ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്പാക്കൽ നിർവ്വഹിച്ചു. സ്വാഗത സംഘം വൈസ് ചെയർമാൻ ബി.സി. ലാൽ അദ്ധ്യക്ഷനായി. പ്രശസ്ത ഗായകൻ ജിൻസ് ഗോപിനാഥ് മുഖ്യാതിഥിയായി.

അംബിക വിദ്യാഭവൻ പ്രസിഡന്റ് ഡോ.എൻ.കെ. മഹാദേവൻ, വിദ്യാനികേതൻ ജില്ല പ്രസിഡന്റ് ലളിതാംബിക കുഞ്ഞമ്മ, സ്വാഗത സംഘം ചെയർമാൻ അഡ്വ.രാജേഷ് പല്ലാട്ട്, ജനറൽ കൺവീനർ ബിജു കൊല്ലപ്പള്ളി, പ്രിൻസിപ്പൽ സി.എസ്.പ്രദീഷ് എന്നിവർ പങ്കെടുത്തു.