job

കോട്ടയം ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കര, നാവിക, വ്യോമ സേനകൾ, ബി.എസ്്.എഫ്., സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, എൻ.എസ്.ജി, എസ്.എസ്.ബി, അസം റൈഫിൾസ് എന്നീ അർദ്ധസൈനിക വിഭാഗങ്ങൾ, കേരള പൊലീസ്, ഫയർ ഫോഴ്‌സ്, ഫോറസ്റ്റ്, എക്‌സൈസ്, ജയിൽ എന്നീ വിഭാഗങ്ങളിൽനിന്നും വിരമിച്ച പുരുഷ, വനിത സേനാംഗങ്ങൾക്ക് അപേക്ഷിക്കാം.

2022 ഡിസംബർ 31ന് 35നും 58നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യപരീക്ഷ പാസായ മികച്ച ശാരീരിക ക്ഷമത ഉള്ളവരായിരിക്കണം അപേക്ഷകർ. കായികക്ഷമതാ പരീക്ഷ വിജയിക്കുന്ന അപേക്ഷകരിൽ നിന്ന് പ്രായം കുറഞ്ഞവർക്ക് മുൻഗണന നൽകിയാണ് റാങ്ക് പട്ടിക തയാറാക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15. അപേക്ഷ ഫോമും വിശദവിവരവും ജില്ലാ ഫയർ ഓഫീസിൽ ലഭിക്കും.

Leave a Reply

Your email address will not be published.