Poonjar

പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും, എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലിയും സെമിനാറും

പൂഞ്ഞാർ: കേരള ഗവൺമെൻറ് പ്രഖ്യാപിച്ച നോട്ട് ടു ഡ്രഗ്സിന്റെ ഭാഗമായി പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല യുടെയും എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ സംയുക്തമായി ലഹരി വിരുദ്ധ റാലി ദ്രോണാചാര്യ കെ പി തോമസ് മാഷ് ഫ്ലാഗ് ഓഫ് ചെയ്തു.

സെമിനാറിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീതാ നോബിൾ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി നിർമ്മലാ ജിമ്മി സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ M N ശിവപ്രസാദ് വിഷയാവതരണം നടത്തി.

ഈരാറ്റുപേട്ട SHO ശ്രീ ബാബു സെബാസ്റ്റ്യൻ നിയമനടപടികൾ വിശദീകരിക്കുകയും ചെയ്തു. സെമിനാറിൽ എടിഎം ലൈബ്രറി സെക്രട്ടറി വി കെ ഗംഗാധരൻ സ്വാഗതമാശംസിച്ചു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത് കുമാർ ബി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ്, മുൻ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ജോൺസൺ പുളിക്കിൽ, മുൻ ജീല്ലലൈബ്രറി കൗൺസിൽ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആർ മോഹനൻ നായർ തുടങ്ങിയവർ പങ്കെടുത്തു. എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ നന്ദി രേഖപ്പെടുത്തികവിയത്രി വിഷ്ണുപ്രിയ കവിത ആലപിച്ചു.

Leave a Reply

Your email address will not be published.