ഈരാറ്റുപേട്ട: സമൂഹത്തിൽവർധിച്ച് വരുന്ന ലഹരി എന്ന സാമൂഹിക തിന്മക്കെതിരെ അൻസാറുൽ ഇസ്ലാം മദ്റസയിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

കേരള ഇസ്ലാമിക് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ശനിയാഴ്ച രാവിലെയാണ് പരിപാടി നടത്തിയത്. മുതിർന്ന വിദ്യാർത്ഥിനി ആസിയ മുനീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കുട്ടികൾ ഏറ്റുപറഞ്ഞു.

ഇമാം അനസുൽ ഖാസിമി നേതൃത്വം നൽകി. പിറ്റി എ പ്രസിഡന്റ് ഹസീബ് വെളിയത്ത് ,അനസ് കൂറുമുളം തടത്തിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.