Teekoy

തീക്കോയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്.ന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൽ ആരംഭിച്ചു. ആദ്യ ഘട്ടമെന്ന നിലയിൽ സി.ഡി.എസ്, എ.ഡി.എസ് പ്രതിനിധികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

രണ്ടാം ഘട്ടത്തിൽ ബാലസഭാ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ലഹരി വിരുദ്ധ ക്ലാസ്സു ഹോമിയോ ഡോക്ടർ സജീനാ നയിച്ചു. കുട്ടികളുടെ ഫുട്ബോൾ ടൂർണ്ണമെന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജെയിംസ് നിർവ്വഹിച്ചു.

കുടുംബശ്രീ സി.ഡി.എസ്.പ്രസിഡന്റ് ഷേർലി ഡേവിഡു അധ്യക്ഷത വഹിച്ചു. മുൻ കായികാധ്യാപകൻ റ്റി ഡി.ജോർജ് തയ്യിൽ -ന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടീം സെലക്ഷൻ നടത്തി.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനോയി ജോസഫ് , രതീഷ് പി.എസ്., സി.ഡി.എസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.