Erattupetta

ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ മനുഷ്യ ചങ്ങലയും ലഹരിയെ അഗ്നിക്കിരയാക്കലും

അരുവിത്തുറ: കേരള പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദ്ധേശ പ്രകാരം അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാംപയ്ൻ ശ്രദ്ധേയമായി. ആയിരകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന മനുഷ്യ ചങ്ങലയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫും മൂന്നാം വർഷ ബിരുദ രാഷ്ട്രമീംമാസ വിദ്യാർത്ഥി അൽബിൻ സിബിയും വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾ കൈകൾ കോർത്തുപിടിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ ലഹരി വിരുദ്ധ സന്ദേശവുമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഒടുവിൽ പ്രതീകാത്മകമായി ലഹരിയെ അഗ്നിക്കിരയാക്കിയാണ് വിദ്യാർത്ഥികൾ ലഹരിക്കെതിരായ തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്.

കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിന് കോളേജ് ബർസാർ റവ: ഫാ ജോർജ് പുല്ലുകാലായിൽ വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ അദ്ധ്യാപകരായ ഡോ ഡെന്നി തോമസ്സ് ജോസിയാ ജോൺ ഡോ നീനു മോൾ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.