ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വകുപ്പുകളുടെ ഫണ്ട് (1225000/-രൂപ) ഉപയോഗിച്ച് പ്രവിത്താനം 1-ാം വാർഡിൽ (മാർക്കറ്റ് ജംഗ്ഷൻ) ൽ പതിനൊന്നാം നമ്പർ പുതിയ അങ്കണവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലിസമ്മ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ബഹു.എം.എൽ.എ ശ്രീ.മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ യു.ഡി.ഫ് ചെയർമാൻ ശ്രീ.ടോമി ഫ്രാൻസിസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി.വിനോദ് വേരനാനി, പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി.ലിൻസി സണ്ണി, എത്സമ്മ ജോർജ്ജ്കുട്ടി, ബിജു.എൻ.എം., സോബി സെവ്യർ, ബീനാ ടോമി, റെജി മാത്യു, രാഹൂൽ ജി.കൃഷ്ണൻ, ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.പ്രകാശ് സി.വടക്കൻ, റിജോ ഒരപ്പുഴയ്ക്കൽ, വിനോദ്കുമാർ പി.എൻ, സെൻ തേക്കുംകാട്ടിൽ, ജിനുമരിയ ബഞ്ചമിൻ, ഷെറിൻസ് ജോർജ്ജ്, സി.ഡി. ദേവസ്യാ ചെറിയൻമാക്കൽ, സിന്ധു മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.