cherpunkal General

ബി വി എം ഹോളി ക്രോസ്സ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമം നടന്നു

ചേർപ്പുങ്കൽ: ബി വി എം കോളേജിലെ പൂർവ വിദ്യാർത്ഥി സംഗം കോളേജ് തിയേറ്ററിൽ വച്ച് നടന്നു, കോളേജ് പ്രിൻസിപ്പൽ ഫാ ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 1995 മുതലുള്ള ബാച്ചുകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു.

വർണാഭമായ ചടങ്ങിൽ പൂർവ വിദ്യാർത്ഥികൾ അവരുടെ കോളേജിനെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചു. അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു.

പ്രസിഡന്റ് സച്ചിൻ സദാശിവൻ (ബി എസ് സി മാത്തമാറ്റിക്സ് 2014-2017 ), വൈസ് പ്രസിഡന്റ് അരുന്ധതി കെ. പി (എം എസ് ഡബ്ല്യൂ 2020-2022), സെക്രട്ടറി ബിലാസ് ജോസഫ് (ബി സി എ 1998-2001 ), ജോയിന്റ് സെക്രട്ടറി ഷെബിൻ ഷാജി (ബി സി എ 2015- 2018 ), ട്രഷറർ മാത്യൂസ് മാത്യു (എം എസ് സി കമ്പ്യൂട്ടർ സയൻസ് 2015-2017 ), എക്സിക്യൂട്ടിവ് മെംബേർസ് ആയി നയന വർമ്മ (ബി എസ് സി മാത്തമാറ്റിക്സ് 2017-2020 ), ലക്ഷ്മിപ്രിയ വി എൽ (ബി സി എ 2018 – 2021), വിദ്യ എം സുരേഷ് ( ബി എ വിഷ്വൽ കമ്മ്യൂണിക്കേഷൻ 2014- 2017 ), ഡോ മെറീന ജേക്കബ് (എം എസ് ഡബ്ല്യൂ 2006-2008 ), ജയ്ജിൻ കെ ജോജി (ബി കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ 2019-2022 ) എന്നിവരെ തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published.