Erattupetta

ധാർമിക മൂല്യങ്ങൾപകർന്നു നൽകുന്നതിൽ കുടുംബങ്ങൾക്കുള്ള പങ്ക് നിസ്തുലം: നദീർ മൗലവി

ഈരാറ്റുപേട്ട: പരസ്പര ബന്ധങ്ങളും,ധാർമിക മൂല്യങ്ങളും ഇല്ലാതാവുന്ന പുതിയ കാലക്രമത്തിൽ സദാചാര നിഷ്ടകൾ പാലിക്കുന്ന നവതലമുറയെ സൃഷ്ടിക്കുന്നതിൽ കുടുംബങ്ങൾക്കുള്ള ഉത്തരവാദിത്വം നിസ്തുലമാണെന്ന് ഇമാം ഏകോപന സമിതി ചെയർമാൻ കെ എ മുഹമ്മദ് നദീർ മൗലവി ബാഖവി അഭിപ്രായപ്പെട്ടു.

നന്മയും സ്നേഹവും സമൂഹത്തിന് കൈമോശം വന്നുകൊണ്ടിരിക്കുകയാണ്, ബന്ധങ്ങളുടെ ഊഷ്മളതക്ക് കുടുംബന്തരീക്ഷം കരുത്താവണം.സദാചാര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമൂഹസൃഷ്ടിക്ക് കുടുബത്തിൽ നിന്നും ലഭിക്കുന്ന പ്രചോദനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

“അലിയാരുപ്പൂപ്പയും മക്കളും ” കുടുംബ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യ സമര സേനാനി വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പൗത്രൻ പരേതനായ അലിയാർ മൗലവിയുടെ കുടുംബാംഗങ്ങൾ ഒത്തുചേർന്ന സംഗമത്തിൽ പി ഈ അബ്ദുറഊഫ് നദ്‌വി അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ഉനൈസ് ഖാസിമി,മുഹമ്മദ് അമീൻ ഹസനി,പിഎം അനസ് മദനി,ഹാഷിർ നദ്‌വി നാസിഹ്,നസീബ് ബാഖവി കുടുബ ശാഖകളെ പരിചയപ്പെടുത്തി സംസാരിച്ചു.ബഷീർ മൗലവി,അൻസർ ഫാറൂഖി, മുസ്സമ്മിൽ, ബഷീർ,ഇയാസ് സഖാഫി സംസാരിച്ചു.ഹാഷിം ഡൈറ യുടെ ഗാനമേളയും.കുട്ടികളുടെ കരവിരുന്നും അരങ്ങേറി.

Leave a Reply

Your email address will not be published.