Erattupetta

കേരളം പിറവിദിനത്തോടനുബന്ധിച്ചു അജ്മി ഫുഡ് പ്രോഡക്ട് ഭക്ഷണം വിതരണം ചെയ്തു

ഈരാറ്റുപേട്ട: ലോക പുഞ്ചിരി ദിനത്തിൻ്റെ ഭാഗമായി ഒക്ടോബർ 7 മുതൽ ഒക്ടോബർ 31 വരെ “സെർവ് ഇറ്റ് ഓൻ എ സ്മയൈൽ” എന്ന ഹാഷ്ടാഗിൽ ഒരു സോഷ്യൽ മീഡിയ ക്യാമ്പയിൻ കേരളത്തിലെ ഏറ്റവും വലിയ ബ്രേക്‌ഫാസ്റ് ഫുഡ് നിർമാതാക്കളായ അജ്മി ഫുഡ്‌സ് കമ്പനി സംഘടിപ്പിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്നേഹത്തോടെ ഒരാൾക്ക് ഭക്ഷണം നൽകുന്ന ചിത്രം ഹാഷ്ടാഗോട് കൂടി അജ്മിക്ക് ടാഗ്‌ ചെയ്യണം. ഈ ടാഗുകളുടെ എണ്ണം നോക്കി അത്രയും പാവപ്പെട്ട ആളുകൾക്ക് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 5 സിറ്റികളിൽ കേരളാ പിറവി ദിനമായ നവംബർ 1 ന് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതായിരുന്നു ക്യാമ്പയിൻറെ ഉള്ളടക്കം.

ടാഗ് ചെയ്ത 1800 ആളുകൾക്ക് തുല്യമായ ഉച്ചഭക്ഷണം തിരഞ്ഞെടുക്കപ്പെട്ട 5 സിറ്റികളിൽ വിതരണം ചെയ്തു. എറണാകുളത്ത് ബോസ്കോ നിലയം , നോർത്ത് സൗത്ത് റെയിൽവെ സ്റ്റേഷനിലും , കലൂർ ബസ്സ്റ്റാൻഡ് മെഡിക്കൽ കോളേജ് പരിസരങ്ങളിലും. തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് പരിസരത്തും ബ്ളെസ്സി ഓർഫനേജ് വട്ടിയൂർക്കാവിലും. കൊല്ലത്ത് കാരുണ്യതീരം ബാലഭവനിലും കൊല്ലം ടൗണിലും
തൃശൂരിൽ തൃശൂർ ടൗണിലും ഹോളി ഏയ്ഞ്ചൽസിലും. കോഴിക്കോട്ട് വെള്ളിമാടുകുന്ന് ആശ ഭവനിലും പാളയം സ്റ്റാൻഡ്, ബീച്ച് , മെഡിക്കൽ കോളേജ് പരിസരങ്ങളിലും ഉച്ചഭക്ഷണം വിതരണം ചെയ്തു.

തിരുവനന്തപുരത്ത് നടന്ന ഭക്ഷണവിതരണോത്ഘാടനം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ നിർവഹിച്ചു. പ്രശസ്‌ത ഫുഡ് വ്‌ളോഗർ മുകേഷ് എം നായർ, സാമൂഹിക പ്രവർത്തകൻ അജു കെ. മധു തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.

സോഷ്യൽ മീഡിയയിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ ക്യാമ്പയിൻ ഇത്ര മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞതെന്നും തുടർന്നും ഇത്തരം ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി കമ്പനി മുന്നോട്ട് പോകുമെന്ന് ചെയർമാൻ കെ .കെ . അബ്ദുൽ ഖാദർ അറിയിച്ചു .

Leave a Reply

Your email address will not be published.