ഇടപ്പാടി മേമറ്റത്തിൽ എം.റ്റി.തോമസ് (95) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ഇടപ്പാടി പള്ളി സെമിത്തേരിയിൽ. പരേതൻ ഇടപ്പാടി പള്ളിക്കു സമീപം വർഷങ്ങളായി റേഷൻ – പലചരക്കു വ്യാപാരം നടത്തി വരികയായിരുന്നു.
നടയ്ക്കൽ : പരേതനായ ചാക്കോ ചൂരക്കാട്ടിന്റെ ഭാര്യ മാമ്മി ജേക്കബ് (69 )നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 1.15 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
പൂഞ്ഞാർ പെരിങ്ങുളം റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച പയ്യനിത്തോട്ടം മാധവപ്പള്ളിൽ വർക്കി ജോസെഫിന്റെ (60) സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചയ്ക്ക് 1 മണിക്ക് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ പെരിങ്ങുളം റോഡില്‍ കല്ലേകുളത്തിന് സമീപം ആണ് അപകടം നടന്നത്. കുന്നോന്നി സ്വദേശി ജയകൃഷ്ണന്റെ ബൈക്കും വർക്കി ജോസെഫിന്റെ ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇരുവരെയും ഉടനെ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും വർക്കി Read More…