ഈരാറ്റുപേട്ട: ജനവിരുദ്ധവും, വികസന വിരുദ്ധവുമായ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ചുകൊണ്ട് ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന്റെ കോലം കത്തിച്ചുകൊണ്ട് ഈരാറ്റുപേട്ടയിൽ AIYF മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച സമരം സിപിഐയുടെ ജില്ലാ കമ്മിറ്റി അംഗം സഖാവ് പി എസ് സുനിൽ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ പ്രസിഡൻറ് സഹദ് K സലാം അധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിൽ സെക്രട്ടറി അമീൻ K E സ്വാഗതം പറഞ്ഞു.
അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് AIYF മണ്ഡലം സെക്രട്ടറി ഷമ്മാസ് ലത്തീഫ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെഎസ് നൗഷാദ്, ജില്ലാ കമ്മിറ്റി അംഗം ബാബു ജോസഫ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുനൈസ് എംപി, ഷമൽ, ബിജോയ് സെബാസ്റ്റ്യൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. സിപിഐ ലോക്കൽ കമ്മിറ്റി അംഗം റസാക്ക്, ഹാരിസ്, നിസാം, ഷഹനാസ്, മുബാറക് v കബീസ് തുടങ്ങിയവർ പങ്കെടുത്തു.

.