അരുവിത്തുറ: കാണക്കാലില്‍ ബേക്കറി, അയറ്റ് ലേഡീസ് & കിഡ്‌സ് സ്‌റ്റോര്‍, ബ്യൂട്ടിപാര്‍ലര്‍, ബോട്ടിക് & സ്റ്റിച്ചിങ്ങ് ഡിസംബര്‍ 8ന് (വ്യാഴം) പ്രവര്‍ത്തനമാരംഭിക്കും. അരുവിത്തുറ സെന്റ് ജോര്‍ജ് ഫോറോന പള്ളിയുടെ സമീപം അരുവിത്തുറ ആര്‍ക്കേഡില്‍ ആണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
രാവിലെ 8.30ന് അരുവിത്തുറ പള്ളി വികാരി വെരി റവ ഡോ. അഗസ്റ്റിന്‍ പാലയ്ക്കപറമ്പില്‍, പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്, ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ ഖാദര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ്, കേരള വ്യാപാരി വ്യവസായി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് എഎംഎ ഖാദര്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.
ഈരാറ്റുപേട്ട നഗരസഭ 27ാം വാര്‍ഡ് കൗണ്‍സിലര്‍ സുഹാന ജിയാസ്, വ്യാപാരി വ്യവസായി പ്രതിനിധികളായ റ്റിറ്റി മാത്യു, വിനോദ് വി നായര്‍, ലില്ലിക്കുട്ടി തോമസ്, ബോബി ബെന്നി, ചിന്നമ്മ ജോര്‍ജ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
ഉദ്ഘാടനദിനമായ വ്യാഴാഴ്ച വൈകുന്നേരം 6.30ന് റ്റിബി എന്‍ജോയ് നയിക്കുന്ന ലൈവ് ഡിജെയും ഉണ്ടായിരിക്കുന്നതാണ്.
അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈവ് ബോര്‍മ്മ കാണക്കാലില്‍ ബേക്കറിയുടെ ഹൈലൈറ്റ്. പൂര്‍ണമായും കസ്റ്റമൈസ്ഡ് ഡിസൈനിംഗ് ആന്‍ഡ് സ്റ്റിച്ചിംഗ് ആണ് അയാറ്റ് ബോട്ടിക് വാഗ്ദാനം ചെയ്യുന്നത്.
For more info, visit – www.aiatonline.com

