അഴിമതിയും ധൂർത്തും ജനദ്രോഹനയങ്ങളും കൈമുതലാക്കിയ പിണറായി സർക്കാർ അതിഭീമമായ നികുതിഭാരം ജനങ്ങളിൽ അടിച്ചേൽപ്പിച്ച്, റോമാ നഗരം കത്തിയമരുമ്പോൾ വീണ വായിച്ചു രസിക്കുന്ന ക്രൂരനായ നീറോ ചക്രവർത്തിയെ പോലെയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ ഗവ. ചീഫ് വിപ്പ് മായിരുന്ന അഡ്വ: തോമസ് ഉണ്ണിയാടൻ പറഞ്ഞു.
കേന്ദ്ര സംസ്ഥാന ബജറ്റുകൾക്കെതിരെ കേരള കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി കളക്ട്രേറ്റിനു മുമ്പിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് സി. വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ എം പി പോളി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡോ. ദിനേശ് കർത്താ, മിനി മോഹൻദാസ്,ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇട്ടിയച്ചൻ തരകൻ ,സി ജെ വിൻസെൻ്റ്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ തോമസ് ആൻറണി, ഡി പത്മകുമാർ,തോമസ് ചിറമ്മൽ, എൻ ജെ ലിയോ, ജോസഫ് കാരക്കട, ജെയിംസ് തോട്ടം, ഡേവിസ് പാറേക്കാട് , ജോയ് ഇ എ ,ഇ ജെ ജോസ്, ജോണി ചിറ്റിലപ്പള്ളി, സി എ സണ്ണി, സി എൽ ലോറൻസ്, പി ടി ജോർജ് , റോക്കി ആളുകാരൻ, പ്രസാദ് പുലിക്കോട്ടിൽ, സിറിൽ പി ജോൺ ,ടി പി സന്തോഷ്, ബിവിൻ പോൾ , ജ്യോതി ജോസഫ്, ജോർജ് പായപ്പൻ ,സി പി ജോസഫ്, എന്നിവർ പ്രസംഗിച്ചു.

ധർണ്ണക്ക് ഷാജി തോമസ്, പീറ്റർ പാറേ ക്കാട് ,പി ജി അഭിലാഷ്, എം കെ മോഹനൻ,ലിൻ്റി ഷിജു, ജോർജ് കൊള്ളന്നൂർ, കെ സി പീറ്റർ ,അഡ്വ.ഷൈനി ജോജോ, ഫെനി എബിൻ വെള്ളാനിക്കാരൻ,അജിതാ സദാനന്ദൻ, തുഷാര ,സി കെ ഫ്രാൻസിസ്, വിനോദ് പൂങ്കുന്നം എന്നിവർ നേതൃത്വം നൽകി.