General

എൽദോസ് കുന്നപ്പള്ളിക്കെതിരെയുള്ള ആരോപണം ഒത്തുതീർക്കാൻ ശ്രമിച്ച കോൺഗ്രസ്സ് നേതൃത്വം ജനങ്ങളോട് മറുപടി പറയണം: അഡ്വ റോണി മാത്യു

കോൺഗ്രസ്സ് എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം ഒത്തു തീർക്കുവാൻ കെപിസിസി നേത്യത്വം ഇടപെട്ടു എന്നതിനെകുറിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും ജനങ്ങളോട് വിശദീകരിക്കണമെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു.

യൂത്ത്കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത വനിതാ ഭാരവാഹി സമാന സാഹചര്യത്തിൽ മറ്റൊരു യൂത്ത് കോൺഗ്രസ് ഭാരവാഹിക്കെതിരെ പരാതി ഉന്നയിച്ചപ്പോഴും കോൺഗ്രസ് നിലപാട് സ്ത്രീ വിരുദ്ധമായിരുന്നു.

എൽദോസ് കുന്നപ്പള്ളി എംഎൽഎക്ക് എതിരെ ഉയർന്നിട്ടുള്ള ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് റോണി മാത്യു ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.