അടിവാരം : അടിവാരം സൺഡേ സ്കൂളിന്റെ അഭിമുഘ്യത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ എഴുപത്തഞ്ചാം വാർഷികം (പ്ലാറ്റിനം ജൂബിലി) ആ ഘോഷങ്ങൾ നടത്തി. സൺഡേ സ്കൂൾ ഡയറക്ടർ റവ.ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ പതാക ഉയർത്തി ഉത്ഘാടനം ചെയ്ത പരിപാടികളിൽ സി.എംഎൽ യൂണിറ്റ് പ്രസിഡന്റ് ജിസ്സോയ് ഏർത്തേൽ അധ്യക്ഷത വഹിച്ചു.
വർണ്ണശബളമായ പ്രേഷിതറാലിയും പൊതുസമ്മേളനവും, സെമിനാറും, ലേലംവിളിയും ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടികൾക്ക് ഹെഡ്മാസ്റ്റർ ഫ്രാൻസിസ് മാത്യു ചമക്കാല, വൈസ് ഡയറക്ടർ റവ .സി.അൽഫോൻസാ എസ് എച്ച് , യൂണിറ്റ് CML ഭാരവാഹികൾ, സ്റ്റാഫ് സെക്രട്ടറി റവ .സി.മെറീന എസ് എച്ച്, ബഹു. സിസ്റ്റേഴ്സ്,മറ്റ് അധ്യാപകർ, പി റ്റി എ , സ്കൂൾ ലീഡേഴ്‌സ് തുടങ്ങിയവർ നേതൃത്വം നൽകി.