Crime

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സിനിമ സീരിയൽ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശി ആശയാണ് മരിച്ചത്. ഇന്ന് പുലർച്ച രണ്ട് മണിയോടെയാണ് ആശ വീടിന്റെ രണ്ടാം നിലയിൽ തൂങ്ങി മരിച്ചത്.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.ആശയും ഉല്ലാസും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

വീടിന്റെ ഒന്നാം നിലയിലായിരുന്നു ആശയുടെ മൃതദേഹം കണ്ടെത്തിയത്. സിനിമകളിലും ടെലിവിഷൻ കോമഡി ഷോകളിലും പ്രശസ്തനാണ് ഉല്ലാസ്.ഈയിടയാണ് ഇവ‍‍ര്‍ പുതിയ വീട്ടിലേക്ക് താമസം മാറിയത്. മൃതദേഹം അടൂ‍ര്‍ ഗവ. ആശുത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് മക്കളുണ്ട്.

Leave a Reply

Your email address will not be published.