വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു അന്ത്യം.

ഇന്നസെന്‍റിന്‍റെ മൃതദേഹം രാവിലെ 6.30 ന് ആശുപത്രിയില്‍ നിന്നും കൊണ്ടുപോകും. തുടര്‍ന്ന് രാവിലെ എട്ട് മണി മുതല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ പൊതു ദര്‍ശനം നടത്തും. പിന്നീട് ഉച്ചയ്ക്ക് ഒരു മണിക്ക് ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. വൈകീട്ട് മൂന്നര മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.