പാലാ തൊടുപുഴ റോഡിൽ പ്രവിത്താനത്തിന് സമീപം ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. രാവിലെ ഒമ്പതരയോടെയാണ് അപകടം സംഭവിച്ചത്. പ്രവിത്താനം പനന്താനത്ത് കൊരം കുത്തിമാക്കൽ ബിജുവിന്റെ മകൻ ഹർഷൽ ബിജു (22)ആണ് മരിച്ചത്.
ടിപ്പറിന്റെ പിന്നാലെ എത്തിയ വാഹനം ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹർഷൽ ബൈക്ക് വെട്ടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ഹർഷലിന്റെ ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങി. ഹർഷൽ സംഭവം സ്ഥലത്ത് തന്നെ മരിച്ചു.
പാലാ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഹർഷലിന്റെ മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പാലാ കല്ലറയ്ക്കൽ ഹോം അപ്ളയൻസസ് ജീവനക്കാരനായിരുന്നു.
