Teekoy

തിരുനബി ദർശനം;ആധുനിക സമസ്യകൾക്ക് പരിഹാരം: അബ്ദുൽ കരീം സഖാഫി

തീക്കോയി:വർത്തമാന കാലത്തിന്റെ അരുതായ്മകൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും, സമകാലിക സമസ്യകൾക്ക് പരിഹാരം തിരുനബി ദർശനത്തെ ഉൾക്കൊണ്ട് ആവണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ഇടുക്കി ജില്ലാ സെക്രട്ടറി ടി കെ അബ്ദുൽ കരീം സഖാഫി ഇടുക്കി അഭിപ്രായപ്പെട്ടു.

തീക്കോയി മേസ്തിരിപ്പടി തർബിയ്യത്തുൽ ഇസ്‌ലാം ജുമുഅ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തിന്റ ഭാഗമായുള്ള ഹുബ്ബുൽ റസൂൽ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജമാഅത്ത് പ്രസിഡന്റ് സലിം യാകീരിയിലിന്റെ അധ്യക്ഷതയിൽ സെക്രട്ടറി സിറാജ് എം എ സ്വാഗതം ആശംസിച്ചു. ചാമപ്പാറ മസ്ജിദ് മുബാറക് ഇമാം നവാസ് മൗലവി ഉൽഘാടനം ചെയ്തു. ആമുഖ പ്രസംഗം ചീഫ് ഇമാം അജ്‌നാസ് സഖാഫി നടത്തി.അബ്ദുൽ റഹ്മാൻ സഖാഫി, ഷാജഹാൻ സഖാഫി പ്രസംഗിച്ചു.സഹദ് ഹംസ കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.