തിടനാട്: നിത്യോപയോഗസാധനങ്ങളുടെ അമിത വിലവർധനവിനെതിരെ ആം ആദ്മി പാർട്ടി ജില്ലാതലത്തിൽ നടത്തുന്ന സമര പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തിടനാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ പ്രതിക്ഷേധ വാഹന പ്രചരണ ജാഥ കാളകെട്ടിയിൽ പൂഞ്ഞാർ നിയോജകമണ്ഡലം കൺവീനർ ജെസ്സി കുര്യാക്കോസ് ഫ്ലാഗ് ഓഫ് ചെയ്ത് പഞ്ചായത്തിലുടനീളം സഞ്ചരിച്ച് വൈകുന്നേരം തിടനാട് എത്തിച്ചേർന്നു.
പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഭാരവാഹികളായ സോജൻ ആലക്കാപ്പള്ളി ,റ്റോമിച്ചൻ തകടിയേൽ,ജോണി തോമസ് തകടിയേൽ റോബിൻ ഈറ്റത്തോട്ട്്,ബിജു മുകളേൽ സിബി പേരേക്കാട്ട് എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടിയുടെ ജില്ലാ കൺവീനർ അഡ്വക്കേറ്റ് ബിനോയ് പുല്ലത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ജില്ലയിലുടനീളം സമരങ്ങൾ നടത്തുമെന്ന് പറഞ്ഞു.
ആംആദ്മി പാർട്ടിയലൂടെ കേരളത്തിൽ മാറ്റം സംഭവിക്കുമെന്നും വിലവർധനവിൻ്റെ പേരിൽ വലയുന്ന ജനങ്ങൾവേണ്ടി ഒരു രാഷ്ട്രീയ പാർട്ടികളും പ്രതീകരിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി പ്രിൻസ് മാമ്മൂട്ടിൽ ,ശ്രീ ജോസ് കുഞ്ഞ് ജോസഫ് , ജോർജ് പൊക്കത്തിൽ തുടങ്ങിയവർ സംസാരിച്ചു.