പാലാ: പാലായിലെ പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന കേ ന്ദ്രമായ മുത്തോലി ബ്രില്ല്യൻ്റ് സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് ക്രിസ്മസ് അവധിക്കായി അവരവരുടെ നാട്ടിലേക്ക് പോകുന്നതിന് കെ.എസ്.ആർ.ടി.സി വിട്ടുകൊടുത്തത് 25 ബസുകൾ.
മുത്തോലിയിലെത്തി വിദ്യാർത്ഥികളെ കയററിയാണ് സംസ്ഥാനത്തിൻ്റെ വിവിധ മേഖലകളിലേക്ക് ബസുകൾ അയച്ചത്. സ്ഥിരം സർവ്വീസുകളെ ബാധിക്കാത്ത വിധമാണ് ബസുകൾ ക്രമീകരിച്ചത്. ഓണ അവധിക്കാലത്തും വിദ്യാർത്ഥികൾക്ക് മാത്രമായി ബസുകൾ വിട്ടു നൽകിയിരുന്നു.

ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 3 വീതം ബസുകളും കൊല്ലം മലപ്പുറം കാസർകോട് എന്നിവിടങ്ങളിലേക്ക് രണ്ട് വീതം ബസുകളും തൃശൂരിലേക്ക് 5 ഉം, തിരുവനന്തപുരത്തേയ്ക്ക് 4 ഉം മാനന്തവാടിയിലേക്ക് ഒന്നും സർവ്വീസുകളാണ് അയച്ചത്.